Header Ads

പത്തിരുപതു വര്‍ഷത്തെ അശ്രാന്ത പരിശ്രമം കൊണ്ട് ലക്ഷ്യമാക്കിയതിലും ഇരട്ടിയിലേറെ ശാക്തീകരണവും ഭൗതിക വിദ്യാഭ്യാസവും  നേടിയതിനാലാകാം കണ്ട സംഘികള്‍ക്കും കൊംഘികള്‍ക്കും മുമ്പില്‍ ഇക്കോലത്തില്‍ ഭീരുക്കളായി കൈകള്‍ നീട്ടിക്കൊടുക്കാന്‍ നമ്മുടെ പെണ്ണുങ്ങള്‍ അധഃപതിക്കുന്നത്?!.

        മറ്റൊന്നുണ്ട്.ബഹുസ്വരതയുടെ പേരില്‍ ഓണവും വിഷുവും ക്രിസ്മസും ഹോളിയും ആഘോഷിച്ചു വരുന്നവര്‍ക്ക് ഈ 'രക്ഷാ ബന്ധന്‍ ദിന'ത്തെ മാത്രം ഇത്ര ക്രൂരമായി തളളിപ്പറയാന്‍ വലിയ ന്യായമതങ്ങളൊന്നും ശേഖരിക്കാനായെന്നും വരില്ല.ഓണം കേരളത്തിന്‍റയും രക്ഷാ ബന്ധന്‍ ദിനാചരണം ദേശത്തിന്‍റയും ദേശീയ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാല്‍  ഇത് ആര്‍ക്കും ഒരു പ്രശ്നവും സൃഷ്ടിക്കില്ല.

  ഓണത്തിനു പ്രത്യേക കസവുസാരിയും കോടിയും ധരിക്കുന്നവര്‍ക്ക്‍ ,ഹോളി നാളില്‍ ശരീരമാസകലം  നിറങ്ങള്‍ വാരിപ്പൂശുന്നവര്‍ക്ക്
ക്രിസ്മസ് കെയ്ക്കും കരോളും നക്ഷത്രവുമായി ആഘോഷിക്കുന്നവര്‍ക്ക്  അല്പനേരം ഒരു ചരട് കൈത്തണ്ടയില്‍ കെട്ടി നടക്കുന്നതു കൊണ്ടുളള കുഴപ്പമെന്താണ്?!.''വലാകിന്‍ യന്‍ളുറു ഇലാ ഖുലൂബികും'' എന്നല്ലയോ ഹദീസ്?!!.

     ബഹുസ്വരതയുടെ പേരില്‍  അപ്പുറത്തു നിന്നുളള സകല മാലിന്യങ്ങളും സമുദായ വരാന്തയിലോട്ടു വലിച്ചു കയറ്റിയിട്ട് സൗഹാര്‍ദ്ദം ആഘോഷിക്കുന്ന നവ യുക്തി മതക്കാരാണ് ഇത്തരം പേക്കൂത്തുകളുടെ മൊത്തം ഉത്തരവാദികള്‍.സകല തെമ്മാടിത്തരങ്ങള്‍ക്കും ഒരു കാതം മുമ്പേ നടന്നു എന്നും മഹാ മാതൃകകളാകുന്ന ഈ വര്‍ഗ്ഗം തന്നെയായിരിക്കും അനന്തരം കൈത്തണ്ടയിലെ ചരടുകള്‍ കണ്ടു മാറത്തടിച്ചു നിലവിളിക്കുന്നതും.!!!.

No comments