കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
https://ml.wikipedia.org/wiki/Communist_Movement_In_Kerala
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവി കൊള്ളുന്നത് 1937 ൽ കോഴിക്കോടുള്ള തിരുവണ്ണൂരിൽ വച്ചു നടന്ന യോഗത്തോടെയാണ്. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലെ നാലംഗങ്ങളും, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു കേന്ദ്ര കമ്മറ്റിയംഗവുമാണ് ഈ ആദ്യ യോഗത്തിൽ സംബന്ധിച്ചത്[1]. 1931 ൽ തിരുവനന്തപുരത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ലീഗ് രൂപം കൊണ്ടിരുന്നുവെങ്കിലും ഇതിനെ മാർക്സിസ്റ്റ്-ലെനിസിസ്റ്റുകാർ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായി അംഗീകരിച്ചിരുന്നില്ല.[2] പാർട്ടി കെട്ടിപ്പടുക്കേണ്ടത് മുകളിൽ നിന്നുമാണ് എന്ന തത്ത്വം അംഗീകരിച്ചിരുന്നതുകൊണ്ടാണ് ഇത്[3][4]. 1934 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചിരുന്നു, പക്ഷേ ഈ പാർട്ടി രൂപവത്കരിക്കുന്ന സമയത്ത് കമ്മ്യൂണിസത്തെക്കുറിച്ച് സ്ഥാപകനേതാക്കൾക്ക് കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)
എ.ഐ.ടി.യു.സി. -
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))
സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ -
റെഡ് ഫ്ലാഗ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)
ജനകീയ മുന്നേറ്റങ്ങൾ
പുന്നപ്ര-വയലാർ സമരം - കയ്യൂർ സമരം-
കാടകം വനസത്യാഗ്രഹം
കൊട്ടിയൂർ സമരം - കവ്വായി സമരം -
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ
എ.കെ. ഗോപാലൻ
പി. കൃഷ്ണപിള്ള
ഇ.എം.എസ്. നമ്പൂതിരിപ്പാട്
കെ. ദേവയാനി
തോപ്പിൽ ഭാസി
ഇ.കെ. നായനാർ
വി.എസ്. അച്യുതാനന്ദൻ
1939 ൽ പിണറായി സമ്മേളനത്തോടെയാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത്. ഈ സമ്മേളനത്തോടെ കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ എല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാരായി മാറി. ദത്ത്-ബ്രാഡ്ലെ തിസീസ് പ്രകാരം, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കാൻ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് ഘടകം തീരുമാനിച്ചു.[5]ഇതിന്റെ തുടർനടപടി എന്നോണം കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മറ്റി അംഗമായ പി. സുന്ദരയ്യ കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് നേതാക്കളായ പി.കൃഷ്ണപിള്ളയേയും, ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിനേയും തുടർച്ചയായി കണ്ടു സംസാരിക്കാൻ തുടങ്ങി. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന കൃഷ്ണപിള്ള തൊഴിലാളി വർഗ്ഗത്തിന്റെ ക്ഷേമത്തിനു വേണ്ടിയുള്ള ആശയങ്ങളോട് വേഗത്തിൽ അടുത്തു.[6]
Post a Comment