Header Ads

ബീഫിൽ മുസ്ലിമിനെന്ത്‌ കാര്യം

ബീഫിൽ മുസ്ലിമിനെന്ത്‌ കാര്യം?

ബീഫും മുസ്ലിംകളും തമ്മിലെന്താണ്‌ ബന്ധം?. ഞാൻ പല ഇസ്ലാമിക പണ്ഡിതന്മാരോടും ചോദിച്ചു. പ്രവാചകൻ മുഹമ്മദ്‌ നബി (സ) ബീഫ്‌ കഴിച്ചതിന്‌ എവിടെയും തെളിവില്ല. ബലി കർമ്മം നിർവ്വഹിക്കാൻ മുഹമ്മദ്‌ നബി തെരെഞ്ഞെടുത്തത്‌ ആടിനെയും ഒട്ടകത്തെയുമാണ്‌. പ്രവാചകൻ ഒരിക്കലും മാംസാഹാരത്തിൽ അഭിരമിച്ചിട്ടില്ല. എന്നാൽ മാംസത്തിൽ ഇഷ്ടം ആട്ടിറച്ചിയായിരുന്നു.
കാളയെ തിന്നുന്നവർ എന്ന ഇമേജിനകത്തേക്ക്‌ മുസ്ലിംകളെ തള്ളിക്കയറ്റാൻ ശ്രമിക്കുന്ന രാഷ്ട്രീയ അജണ്ടകൾക്കിടയിൽ ബീഫ്‌ ഇസ്ലാമിക വിശ്വാസത്തിലെ ഒരു പ്രധാന ഇനമേ അല്ലെന്ന് പറയാനാണ്‌ ഞാനിക്കാര്യം ഓർമ്മിപ്പിച്ചത്‌.
  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാവങ്ങളുടെ ഭക്ഷണമാണ്‌ മാട്ടിറച്ചി.കയ്യിൽ പണമില്ലാത്തവൻ പ്രോട്ടീൻ കണ്ടന്റ്‌ കൂടുതലുണ്ടായിട്ടല്ല മാട്ടിറച്ചി കഴിക്കുന്നത്‌.പകരം അവന്റെ ബജറ്റ്‌ ഫുഡ്‌ ആയതിനാലാണ്‌. അതിൽ ഹിന്ദുവും മുസ്ലിമുമില്ല. ജാതിയും മതവുമില്ല.പാവപ്പെട്ടവന്റെ ഭക്ഷണം എന്നേയുള്ളൂ. എന്നിട്ടും എന്ത്‌ കൊണ്ടാണ്‌ ബീഫ്‌ ഒരു മുസ്ലിം വിഷയമായി മാറുന്നത്‌. ഒരു കാര്യം ഉറപ്പാണ്‌, ബീഫ്‌ നിരോധിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിലെ മുസ്ലിംകൾക്ക്‌ ഒന്നും സംഭവിക്കാനില്ല.ഇസ്ലാം ഇടിഞ്ഞ്‌ പൊളിഞ്ഞ്‌ വീഴുകയുമില്ല.ബീഫ്‌ ഒരു കെണിയാണെന്ന് ചിന്തിക്കാൻ കഴിയുന്നിടത്തേക്ക്‌ മുസ്ലിംകൾ വളരുക എല്ലാറ്റിനേക്കാളും പ്രധാനം.
ബീഫ്‌ നിരോധിച്ചാൽ രണ്ട്‌ വിഭാഗമാളുകൾക്കാണ്‌ ബുദ്ധിമുട്ടുണ്ടാകാൻ പോകുന്നത്‌. ഒന്ന് വൻ കിട ബീഫ്‌ കയറ്റുമതിക്കാർക്ക്‌.ഏതാണ്ട്‌ കണക്കുകളെടുത്ത്‌ പരിശോധിക്കുമ്പോൾ അതിലൊരു മുസ്ലിം പ്രമാണിയുടെയും പേര്‌ കാണാനില്ല.ഉണ്ടെങ്കിലും അത്‌ അവരനുഭവിച്ചു കൊള്ളട്ടെ.

*_ബീഫ്‌ കയറ്റുമതിക്കാരിൽ വലിയൊരു പങ്കും ബി.ജെ.പി നേതാക്കളോ അവരുമായി ബന്ധമുള്ളവരോ ആണെന്ന കാര്യം ഈയിടെ പുറത്ത്‌ വന്ന് കഴിഞ്ഞു. ഇവരുടെ ബിസിനസ്‌ സംരക്ഷിക്കാൻ മുസ്ലിംകൾ cow jihaadi കളുടെ കുത്തേറ്റ്‌ മരിക്കേണ്ടതില്ല._*

പിന്നെ വിശപ്പടക്കാൻ ഗതിയില്ലാതെ മാട്ടിറച്ചിക്ക്‌ പിറകെ പോകുന്നവർ മറ്റ്‌ വഴി കണ്ടെത്തിക്കൊള്ളും. ഇനിയത്‌ നടന്നില്ലെങ്കിൽ പട്ടിണി കൊണ്ട്‌ മരിക്കുന്ന പരശതം ഇന്ത്യക്കാരുടെ കാനേഷുമാരിയിലേക്ക്‌ അവരും വരുമെന്ന് മാത്രം. അത്‌ കൊണ്ട്‌ തന്നെ ബീഫ്‌ നിരോധിക്കുന്നത്‌ കൊണ്ട്‌ ഇന്ത്യയിലെ മുസ്ലിമിന്‌ പ്രത്യേകമായി എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. അത്‌ കൊണ്ട്‌ തന്നെ ബീഫ്‌ ഒരു മുസ്ലിം പ്രശ്നമായി ഉയർത്തിക്കാട്ടി അതിനു പിറകിൽ വികാരപരമായി സമുദായമോടുന്നത്‌ വങ്കത്തമാണ്‌.ബീഫ്‌ നിരോധിച്ചാൽ ഇന്ത്യൻ മുസ്ലിമിന്റെ കൊളസ്ട്രോൾ കുറയുമെന്നല്ലാതെ മേറ്റ്ന്ത്‌ കാര്യം?
എന്നാൽ ഇന്ത്യൻ മുസ്ലിംകൾ അനുഭവിക്കുന്ന മൗലികമായ പ്രശ്നങ്ങൾ എന്താണ്‌? അവർക്ക്‌ വിദ്യാഭ്യാസമുണ്ടോ? വീടുണ്ടോ? ജീവിത സൗകര്യമുണ്ടോ? നരേന്ദ്ര മോഡിയും സംഘ്‌ പരിവാറിനും താഴെ അവരെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുമ്പോൾ, അവർക്ക്‌ ജീവിതം നൽകാനുള്ള പ്രക്ഷോഭമാണ്‌ ഉയർന്ന് വരേണ്ടത്‌.കാലികൾക്ക്‌ പോലും കയറിക്കിടക്കാൻ തൊഴുത്തുള്ള നാട്ടിൽ , കയറിക്കിടക്കാൻ ഒരു തൊഴുത്തുപോലുമില്ലാതെ ചാവാലി മാടുകളെ പോലെ അലയുകയാണ്‌ മുസ്ലിംകൾ. ബീഫ്‌ നിരോധിക്കുന്നവർക്കും അതിനെ ചെറുക്കാൻ മീശ പിരിക്കുന്നവർക്കുമെല്ലാം താൽപര്യം ഇത്തരം ചില ചൂണ്ടകളിൽ മുസ്ലിം സമുദായം കൊത്തി കുടുങ്ങിക്കിടക്കണമെന്ന് മാത്രമാണ്‌.അടിസ്ഥാന വിഷയങ്ങളെ തമസ്കരിക്കാനുള്ള എളുപ്പ വഴിയും ഇത്‌ തന്നെയാണ്‌.ഇത്തരത്തിലുള്ള ചില വൈകാരിക വിഷയങ്ങളുടെ ഓളപ്പരപ്പിൽ ഒഴുകി നടക്കാൻ മാത്രമാണ്‌ പല മുസ്ലിം നേതാക്കളുടെയും ഇഷ്ടം. *_മാട്ടിറച്ചി നിരോധിക്കുന്നത്‌ ഇന്ത്യൻ മുസ്ലിമിന്റെ പ്രശ്നമല്ലെന്നും പകരം അവർക്ക്‌ വിദ്യാഭ്യാസവും ജീവിതവും നിഷേധിക്കുന്നതിനേയാണ്‌ ചോദ്യം ചെയ്യേണ്ടതെന്നും പറയാൻ ഏത്‌ നേതാവാണ്‌ ധൈര്യം കാണിക്കുക? മുസ്ലിംകളുടെ കോർട്ടിലേക്ക്‌ പന്തടിക്കുന്നതിനു പകരം, ഈ പന്ത്‌ ഞങൾ ഇന്ത്യയിലെ പാവങ്ങളുടെ കോർട്ടിലേക്ക്‌ വലിച്ചടിക്കട്ടെ..._*

-Courtesy to the author.

No comments