മലബാർ ചരിത്രം
അതുലൻ എന്ന കവിയുടെ മൂഷകവംശം എന്ന കാവ്യത്തിൽ നിന്ന് ഏഴിമല ആസ്ഥാനമായി മലബാർ മേഖല ഭരിച്ചിരുന്ന ഒരു പ്രാചീന രാജവംശത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു.[അവലംബം ആവശ്യമാണ്]
മദ്ധ്യകാലത്ത് നിരവധി നാട്ടുരാജ്യങ്ങളായി നിലനിന്ന സ്ഥലമായിരുന്നു മലബാർ.
കോഴിക്കോട്ടെ സാമൂതിരി വംശമായിരുന്നു അതിൽ ഏറ്റവും ശക്തർ. കണ്ണൂരെ
കോലത്തിരി, ചിറക്കൽ തുടങ്ങി പല രാജകുടുംബങ്ങളും മലബാറിന്റെ പല ഭാഗങ്ങളിലായി
ഭരണം നടത്തിയിരുന്നു. ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടത്തോടെയാണ്
മലബാർ ഇന്നു വിശേഷിപ്പിക്കുന്ന രൂപത്തിലായത്. അതോടെ മലബാർ മൈസൂർ
രാജ്യത്തിന്റെ ഭാഗമായി. 1793 രണ്ടാം മൈസൂർ യുദ്ധത്തിൽ ടിപ്പുസുൽത്താനെ
പരാജയപ്പെടുത്തിയതോടെ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി[4]. ബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകൾ മദിരാശി സംസഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. ഇതേ കാലഘട്ടത്തിൽ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്നത്. ഇതിനാൽ തന്നെ സ്വാതന്ത്ര്യ സമരത്തിന്റയും
മറ്റ് പ്രക്ഷോഭങ്ങളുടേയും രൂപം മലബാറിൽ മറ്റു പ്രദേശങ്ങളിൽ നിന്നും
വ്യത്യസ്തമായിരുന്നു. 1956-ൽ ഐക്യകേരള രൂപവത്കരണ സമയംവരെയും മലബാർ മദിരാശി
സംസഥാനത്തിന്റെ ഭാഗമായിരുന്നു[5]. കോഴിക്കോടായിരുന്നു പ്രധാനകേന്ദ്രം.
ഇപ്പോൾ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളുൾപ്പെടുന്ന പ്രദേശമാണ് മലബാർ.
ഇപ്പോൾ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളുൾപ്പെടുന്ന പ്രദേശമാണ് മലബാർ.
Post a Comment