മുസ്ലിം സമൂഹമേ ഒരു നിമിഷം!!!
മുസ്ലിം സമൂഹമേ ഒരു നിമിഷം!!!
കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചു കൊണ്ടും വില്‍പന നിയന്ത്രിച്ചു കൊണ്ടുമുള്ള കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചു തെരുവിലും സോഷ്യല്‍ മീഡിയയിലും 'ജിഹാദിനു' ഇറങ്ങി തിരിക്കും മുന്‍പ് ഒരു നിമിഷം. ഇത് കേന്ദ്രം ഭരിക്കുന്ന സംഘപരിവാറിന്റെ മുസ്ലിംകളെ പ്രോകോപിപ്പിച്ചു തെരുവിലിറക്കി, അതിന്‍റെ പേരില്‍ ഗോമാതാവിന്‍റെ പേര് പറഞ്ഞു ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള കേവല അമിത്ഷാ തന്ത്രം മാത്രമാണ്. അതിനു പോയി തലവെച്ചു കൊടുക്കല്ലേ....
പശു, കാള പോത്ത് ഒട്ടകം തുടങ്ങിയവയെ അറുക്കുകയോ ഭക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ ദീനുല്‍ ഇസ്ലാമില്‍ നിന്ന് പുറത്താകുകയൊന്നും ഇല്ലല്ലോ. മാത്രമല്ല, ഇത്തരം മാംസം കുറച്ചു കാലം മാറ്റി നിര്‍ത്തിയാല്‍ അമിത ഭോജനം വരുത്തിയ കെടുതികള്‍ക്ക് മാപ്പിളമാര്‍ക്ക്ഒരല്‍പം ആശ്വാസം കിട്ടിയേക്കും. ഈ നിരോധനത്തോടൊപ്പം ഇന്ത്യയില്‍ നിന്നുള്ള മാംസ കയറ്റുമതി സ്ഥാപനങ്ങള്‍ കൂടി അടച്ചു പൂട്ടി ഇന്ത്യ പൂര്‍ണമായും മേല്‍പറഞ്ഞ കന്നുകാലികള്‍ക്ക് ജീവനു പൂര്‍ണ സംരക്ഷണം നല്‍കുന്ന രാജ്യമായി അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടാന്‍ വേണ്ടി ഇത്തരം ജീവികളെ അറുത്തു ഇറച്ചിയാക്കി കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ നിഷ്കാസനം ചെയ്യാന്‍ വേണ്ട പൂര്‍ണ സഹകരണം കൂടി മുസ്ലിംകള്‍ നല്‍കണം എന്നാണ് എന്‍റെ അഭിപ്രായം. അങ്ങിനെ വന്നാല്‍ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ഇപ്പോള്‍ തന്നെ ഇന്ത്യയില്‍, കേരളം പശ്ചിമ ബംഗാള്‍, തുടങ്ങി അഞ്ചോ ആറോ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും ഇറച്ചി കയ്യില്‍ വെക്കുന്നത് പോലും 7 ഉം 10 ഉം വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം?. അത് കൊണ്ട് നിലവിലുള്ള മുസ്ലിം വിരുദ്ധ അക്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ക്ഷിപ്രകോപികളായ ഏതാനും അല്‍പജ്ഞാനികളായ മുസ്ലിംകളെ തെരുവിലിറക്കി, അതിന്‍റെ പേരില്‍ കൂടി കുറെ മുസ്ലിം ചെറുപ്പക്കാരെ അടിച്ചു കൊല്ലാനും, കൊല്ലങ്ങള്‍ ജയിലില്‍ അടക്കാനുമുള്ള സംഘ പരിവാര്‍ തന്ത്രം ഇനിയും മനസ്സിലാക്കിയെല്ലെങ്കില്‍ അത് വിളിച്ചു വരുത്തുക മറ്റൊരു ദുരന്തമായിരിക്കും.
അത് കൊണ്ട് ഈ തീരുമാനത്തിനെതിരെ, നമ്മള്‍ മുസ്ലിംകള്‍ മിണ്ടാതിരിക്കുകയും, ഹിന്ദുക്കള്‍ അടക്കമുള്ള മറ്റുമതക്കാര്‍ ഉള്‍ക്കൊള്ളുന്ന പൊതു സമൂഹത്തിനു ഈ സമരം കൈമാറുകയും ചെയ്യുകയാണ് കരണീയം.
അത് കൊണ്ട് നമ്മുടെ മുന്നില്‍ ഉള്ള വിശുദ്ധ മാസത്തിന്‍റെ രാപകലുകള്‍ ആരാധനയിലും പുണ്യകര്‍മങ്ങളിലും മുഴുകി, തത്കാലം പോത്തിറച്ചിയുടെ കാര്യം മറ്റുള്ളവര്‍ക്ക് വിട്ടു കൊടുത്തു, ഗ്യാലറിയില്‍ ഇരിക്കാന്‍ മുസ്ലിം സമൂഹം സന്മനസ്സ് കാണിക്കണം. അത് ഈ സമുദായത്തിന് എന്ത് കൊണ്ടും ഗുണകരമായിരിക്കും....
Post a Comment