ബീഫും ഇന്ത്യയും
ഇന്ത്യയിലെ കാലി വധ നിരോധനത്തിന് ക്യൂബയെ കൂട്ട് പിടിക്കേണ്ട സംഘികളേ... ക്യൂബ ക്കാർക്ക് പശു ദൈവമല്ല, വരുമാന മാർഗ്ഗം മാത്രം, നിങ്ങൾക്ക് പശു വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഉത്തേജനം കൂട്ടാനുള്ള രാസത്വരകവും ദലിത്-ന്യൂനപക്ഷ വേട്ടയ്ക്കുള്ള വിനാശകരമായ ടൂളുകളും ,കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ മാംസ വിപണി തീറെഴുതി കോടികൾ പിടുങ്ങാനുള്ള ബഹുമുഖ നാൽക്കാലിയാണ് ...
" കാർഷിക രാജ്യമായ ക്യൂബയിലെ പ്രധാന വരുമാന മാർഗ്ഗം കരിമ്പ് കൃഷിയും പഞ്ചസാരയും പാൽ അധിഷ്ഠിത വരുമാനത്തിലൂടെയാണ്. തദ്ദേശീയ ജനുസ്സുകൾ മാത്രമാണ് ക്യൂബൻ കാലാവസ്ഥയിൽ നിലനിൽക്കുകയുള്ളൂ. അത് കൊണ്ട് മാത്രം കറവ ഉള്ളതും പ്രസവിക്കാൻ കഴിയുന്നതുമായ തദ്ദേശീയ പശുക്കളെ കൊല്ലുന്നതിന് ക്യൂബയിൽ വിലക്കുണ്ട്. പക്ഷേ മാംസാഹാരത്തിന് വിലക്കില്ല. സർക്കാർ നിയന്ത്രിത വിൽപ്പനശാലകളിലൂടെ ഗുണമേന്മയുള്ള മാംസം ക്യൂബൻ ജനതയ്ക്ക് ആവശ്യാനുസരണം വിപണനം ചെയ്യുന്നുണ്ട്. സംഘപരിവാർ പശുവിനെ ദൈവമായി കാണുന്നതുപോലെ ഒരു വങ്കത്തരം ക്യൂബയിൽ ഇല്ല. ഇന്ത്യയിലും കാർഷിക മേഖലയിൽ യന്ത്രവൽക്കരണം വരുന്നതിന് മുമ്പ് കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന നാൽക്കാലികളെ കൊല്ലുന്നതിന് വിലക്കുണ്ടായിരുന്നു. പിന്നീട് ഹരിത വിപ്ലവവും ധവളവിപ്ലവവും വന്നു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ കാർഷിക- ക്ഷീരമേഖലയിൽ വൻ കുതിച്ച് ചാട്ടം സാദ്ധ്യമാക്കി .. ഇവിടെ കേരളത്തിലും അന്യം നിന്ന് പോയ ജനുസ്സിൽപെട്ട "വെച്ചൂർ പശു " വിനെ സംരക്ഷിത ഇനത്തിൽപ്പെടുത്തി സംരക്ഷിക്കുന്നുണ്ട്. സംഘപരിവാർ പയറ്റുന്നത് പശുവിനെ ദൈവമാക്കി പ്രതിഷ്ഠിച്ച് സങ്കുചിത രാഷ്ട്രീയം പയറ്റാനാണ്. മാംസാഹാരികളായ പിന്നോക്ക ഹിന്ദുക്കളേയും, മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളെയും ആഹാര കാര്യത്തിൽ സവർണ്ണ ഫാസിസ്റ്റ് നയങ്ങൾ കീഴ്പ്പെടുത്തുന്നു.കേരളത്തിലെ മൂന്നാറിൽ ഇന്തോ - സ്വിസ് കന്നുകാലി പ്രൊജക്ടുണ്ട്. ആധുനിക ഡയറിഫാമും പ്രവർത്തിക്കുന്നു. ഊർജ്ജിത കന്നുകാലി വികസന പദ്ധതികളുടെ ഭാഗമായി വിദേശി- നാടൻ സങ്കരയിനം കന്നുകുട്ടികളെ സൃഷ്ടിക്കുന്നു. അത് ഇപ്പോൾ നിങ്ങൾ സൃഷ്ടിക്കുന്ന ഉത്തമ സന്താന സൃഷ്ടി നയത്തിൽപ്പെടുത്തി സങ്കരയിനം ഉരുക്കളെ കുഞ്ഞമ്മയും ചിറ്റപ്പനുമായി കണക്കാക്കുമോ ?
കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ സർക്കുലറിൽ പറഞ്ഞതനുസരിച്ചാണെങ്കിൽ അതൊരു പൂർണ്ണ നിരോധനം അല്ലെന്നാണ് മനസിലാക്കേണ്ടത്.നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തിയുള്ള കളി .. സുപ്രീം കോടതിയിൽ എത്തിയാൽ സർക്കുലർ കോടതി അംഗീകരിക്കുന്ന രൂപത്തിലുള്ള ഒളിച്ചുകളി അതിൽ നടത്തിയിട്ടുണ്ട്. മാംസാഹാരത്തിനും മാംസ വിൽപ്പനയ്ക്കും വിലക്കില്ല, പക്ഷേ ഇപ്പോഴത്തെ രീതിയിലുള്ള കശാപ്പിനായി കൊല്ലാൻ പാടില്ല. ജുഡീഷ്യറിയ്ക്ക് മുമ്പാകെ മൃഗസംരക്ഷണമെന്ന വ്യാഖ്യാനം, പശുഭക്തർക്ക് അവരുടെ ദൈവത്തെ സംരക്ഷിക്കൽ, ഇത് രണ്ടും ചെയ്തതിലൂടെ മൂന്നാമത്തെ ലക്ഷ്യം ഭംഗിയായി നിറവേറ്റി. മാംസാഹാരികളായ ദലിത്-ന്യൂനപക്ഷങ്ങളുടെ ഭക്ഷണത്തിൽ വരെ ഇടപെടൽ നടത്തി. ഇവിടെ സംഘപരിവാർ ഉന്നമിടുന്ന നാലാമത്തെ ലക്ഷ്യം സമർത്ഥമായി വിജയം കാണും. മാംസത്തിന്റെ പേരിൽ വർഗീയ സംഘർഷം അതിന്റെ പേരിൽ കലാപം .. ആ ധ്രുവീകരണത്തിലൂടെ നേട്ടങ്ങൾ .. ഇനി അഞ്ചാമത്തെ ലക്ഷ്യത്തിൽ എല്ലാ സാധാരണക്കാരും ഇരകളാകും. കാർഷിക മേഖലയിലെ കുത്തകവൽക്കരണവും അമിത വിലക്കയറ്റവും ചൂഷണവും..
ഇനി സർക്കുലറിലേക്ക് .. കാലിച്ചന്തകളിലെ കശാപ്പിനാണ് നിരോധനമെന്നും കശാപ്പിനായി മൃഗങ്ങളെ വളർത്തുന്ന വൻകിട ഫാം ഹൗസുകൾക്ക് ഇത് ബാധകമല്ലെന്നും പറയുമ്പോൾ സർക്കുലർ ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം. രാജ്യത്ത് ബീഫുത്പാദനം ഇതോടു കൂടി നിൽക്കുകയൊന്നുമില്ല. സംഭവിക്കാൻ പോകുന്നത് ഒന്നോ രണ്ടോ കാലിയെ വളർത്തി ജീവിക്കുന്ന ചെറുകിട കർഷകരുടെ ജീവിതമാർഗം പരിപൂർണമായും ഇല്ലാതാകും എന്നതാണ്. രാജ്യത്ത് വൻകിട ഫാം ഹൗസുകൾ വളരുകയും ചെറുകിട കാലിക്കർഷകർ പിടിച്ചു നിൽക്കാനാകാതെ കളം വിടുകയും ചെയ്യും . ആ വിടവിലേക്ക് വൻകിട കമ്പനിക്കാരെത്തും. അവർ ഏക്കർക്കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് കാലികൃഷി ചെയ്യും. സർക്കാരിന്റെ സർട്ടിഫിക്കറ്റുളള അറവുശാലകളിൽ വെട്ടിയെടുത്ത മൂരിയോ പോത്തോ ഓൺലൈനായി വീട്ടിലെത്തും. ഇന്ത്യയിലെ ബീഫ് കച്ചവടം വലിയൊരു വരുമാനസാധ്യതയാണെന്ന് വൻകിട കമ്പനികൾ മനസിലാക്കിയിട്ടുണ്ട്. അതിന് പ്രധാന തടസം ഏതു ഗ്രാമത്തിലും നിലനിൽക്കുന്ന കാലിച്ചന്തകളും ഇറച്ചിയുടെ എളുപ്പത്തിലുളള ലഭ്യതയുമാണ്. ഈ ചന്തകളെ തകർത്താൽ മാത്രമെ വൻകിട ഫാം ഹൗസുകൾക്ക് അവിടേക്ക് കയറി വരാൻ പറ്റൂ... പണം വിട്ടൊരു കളിയില്ല ഭായ്...!!
രണ്ടു കാര്യമാണ് ബിജെപി പശു രാഷ്ട്രീയത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഒന്ന്, പശുവിനെ ഒരു വിശുദ്ധ സ്ഥാനത്ത് പ്രതിഷ്ഠിക്കുക (സവർണസ്ഥാനത്ത് എന്നു തന്നെ പറയണം) വഴി ദളിത്‐മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് വളർത്തി അതുവഴി നേടിയെടുക്കാൻ കഴിയുന്ന പൊളിടിക്കൽ മൈലേജ്. രണ്ട്, ലോകത്തെ ബീഫ് പ്രൊഡക്ഷന്റെ 19 ശതമാനത്തോളം വരുന്ന ഇന്ത്യൻ മാർക്കറ്റ് ചുരുങ്ങിയത് 40 ശതമാനത്തിലേക്കെങ്കിലും ഉയർത്തി ഈ രംഗം പരിപൂർണമായും കുത്തകകളുടെ കൈപിടിയിലേക്ക് കൊടുക്കുകയും ജനിതകമാറ്റം വരുത്തിയ ഇറച്ചിക്കായി മാത്രം വളർത്തുന്ന പ്രസവിക്കാത്ത കാലികളെ കൂടി സൃഷ്ടിക്കുന്ന രീതിയിലേക്ക് ഈ വ്യവസായത്തെ വളർത്തുകയും ചെയ്യുക. കോഴിയിൽ ഇപ്പോൾ തന്നെ അതുണ്ട്: മുട്ടക്കോഴികളും ഇറച്ചിക്കോഴികളും.
ബിജെപിയുടെ പശുസ്നേഹം വെറും രാഷ്ട്രീയം മാത്രമല്ല ഭായ്... !! കോടികൾ കിലുങ്ങുന്ന കോർപ്പറേറ്റ് പ്രീണനം കൂടിയാണ് ഭായ് ..
രാജ്യത്ത് ഗോവധനിരോധനവും കശാപ്പ് നിരോധനവും നടപ്പിലാക്കുന്നത് ഗോസംരക്ഷണത്തിന്റെ ഭാഗാമായോ വിശ്വാസങ്ങളുടെ ഭാഗമായിട്ടല്ല, പശു എന്നതിനെ ഒരു വിശ്വാസത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടി വലിയൊരു ബിസ്സിനെസ്സ് തന്ത്രം രാജ്യത്തു നടക്കുന്നുണ്ട്.ഹൈന്ദവ പുരാണങ്ങളിലോ ചരിത്രത്തിലോ ഗോവധ നിരോധനമോ, ഗോമാംസം കഴിക്കരുതെന്നോ പറയുന്നില്ല, പകരം അതുപയോഗിച്ചതായി സൂചിപ്പിക്കുന്നതും ഉണ്ട്, പിന്നെ എന്താണീ രാജ്യത്തു പശുമാംസം ഇങ്ങനെ നിരോധിക്കപെടുന്നത്
അവിടെയാണ് കോർപ്പറേറ്റ്കൾക്ക് സഹായകരമാകുന്ന ചിലകാര്യങ്ങൾ വെളിച്ചത്തു വരുന്നത്,
ഇതിലെ വ്യവസായമാണ് കാണേണ്ടത്, നമ്മുടെ രാജ്യത്തു ഏകദേശം അറുപതിനായിരം കോടി രൂപയുടെ ബിസിനസ് ആണ് മാംസ വിപണനാവുമായി ബന്ധപെട്ടു ഉള്ളത്,
ഇവിടെ ഈ നിരോധനത്തിൽ BJP യുടെ ന്യായീകരണ തൊഴിലാളികൾ ചോദിക്കുന്നത്
കാർഷികാവശ്യത്തിനല്ലാതെ കന്നുകാലികളെ വിൽക്കാൻ പാടില്ലെന്നും, കശാപ്പ് ആവശ്യത്തിനായി മൃഗങ്ങളെ വാങ്ങുന്നതും വിൽക്കുന്നതും ആണ് നിരോധിച്ചത്.. ഇത് ഇന്ത്യൻ സുപ്രീം കോടതി നിർദേശം കൂടി ആണ്... സർക്കാർ അംഗീകൃതവും നിബന്ധനകൾ പാലിക്കുന്നതും ആയ അറവുശാലകൾക്ക് പഴയത് പോലെ തന്നെ കശാപ്പ് തുടരാം.. പക്ഷെ ചന്തയിൽ കൊണ്ടു പോയി അറവു ആവശ്യത്തിനായി മൃഗങ്ങളെ വിൽക്കാൻ സാധിക്കില്ല.
ഇതാണ് സംഘികൾ പറയുന്നത് പക്ഷെ ഈ നിബന്ധനകൾ പാലിക്കുന്ന ആംഗീകാരമുള്ള അറവുശാലകൾക്കു മാടുകളെ എവിടെ നിന്ന് കിട്ടും? കാർഷിക ആവശ്യത്തിനല്ലാതെ ഒരാൾക്കും മാടുകളെ വിൽക്കാൻ കഴിയില്ലല്ലോ.
കൂടാതെ കശാപ്പ് നിരോധിച്ചാലും നിങ്ങൾക്ക് ബീഫ് ലഭിക്കുന്നുണ്ടല്ലോ ഭക്ഷണആവിശ്യത്തിനുള്ള ബീഫ് നിരോധിച്ചില്ല എന്നും പറയുന്നുണ്ടല്ലോ
അപ്പോൾ എവിടെ നിന്ന് ഈ ബീഫ് ഭക്ഷണ ആവിശ്യത്തിന് ലഭികും, ആര് വിൽക്കും ഏത് വിലയ്ക്ക് വിൽക്കും ഇവിടെയാണ് ഇതിലെ കോർപ്പറേറ്റ് താൽപ്പര്യം വെളിച്ചത്തു വരുന്നത് . ബീഫ് കച്ചവടത്തിന്റെ കുത്തകാവകാശം വൻകിട കോർപ്പറേറ്റുൾക്ക് ലഭിക്കും
മുകളിൽ പറഞ്ഞ പോലെ അറുപതിനായിരം കോടി രൂപയുടെ മാംസ കച്ചവടം ഇന്ത്യയിൽ നടത്തുന്നത് പ്രധാനമായും നോർത്ത് ഇന്ത്യൻ ലോബി ആണ് അതിൽ ഒന്ന് പരിശോധിച്ചാൽ BJP MP മാരും MLA മാരും എല്ലാം ഇതിന്റെ കച്ചവടക്കാരായി ഉണ്ട്
ഇന്ത്യയിലെ ബീഫ് വിപണത്തിന്റെ സിംഹഭാഗവും പ്രധാനമായി ആറ് കമ്പനികളാണ് നടത്തുന്നത്. അതിൽ മൂന്നും വടക്കേ ഇന്ത്യൻ ബ്രാഹ്മണന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്. ബി ജെ പി നേതാവും ഗോവധ നിരോധന പ്രചാരകനുമായ സംഗീത് സോമിനും, യോഗേഷ് റാവത്തിനും കൂടി അൽ ഖ്വാ എന്ന കമ്പനിയുണ്ട്. മുംബൈയിലുള്ള സുനിൽ കപൂറിന്റെ അറേബ്യൻ എക്സ്പോർട്ട് കമ്പനി,
മദൻ അബോട്ടിന്റെ ഡൽഹിയിലുള്ള എം കെ ആർ ഫ്രോസൺ കമ്പനി, എ എസ്. ബിന്ദ്ര നടത്തുന്ന ഛണ്ഡീഗർഗിലെ പി എം എൽ ഇൻഡസ്ട്രീസ്, അഗർവാൾ നടത്തുന്ന മുംബൈയിലെ അൽ കബീർ കമ്പനി തുടങ്ങി ചെറുതും വലുതുമായ നിരവധി ബീഫ് കയറ്റുമതി കമ്പനികൾ സവർണ്ണ ഹിന്ദുക്കളും ഗോവധ നിരോധനക്കാരുമായവർ നടത്തി വരുന്നു.
മാംസവിപണത്തിന്റെ ലോകനിലവാരം എടുത്താൽ കന്നുകാലികളുടെ എണ്ണത്തിലും മാംസ കയറ്റുമതിയിലും ഇന്ത്യയാണ് രണ്ടാമത് ഉള്ളത്, ഒന്നാം സ്ഥാനത്തു ബ്രസ്സീലും
ഇത്രയും വലിയ ഒരു മാംസ വിപണി ഒറ്റയടിക്ക് കൈക്കലാക്കുവാൻ കോർപ്പറേറ്റുകൾക്ക് അവസരമാണ് ഇവിടെ നരേന്ദ്രമോഡി ഉണ്ടാക്കി കൊടുത്തിട്ടുള്ളത്
ഇവിടെ നമ്മൾ അറിയേണ്ട മറ്റൊരു കാര്യം ഈ ആറായിരം കോടി രൂപയുടെ മാംസവിപണിയിൽ മഹാഭൂരിപക്ഷവും സമൂഹത്തിലെ ഇടത്തട്ടുകാരും അതിൽ താഴെയുള്ള സാധാരണക്കാരും ആണ്
നമുക്ക് നാട്ടിൽ സാധാരണ ചെറുകിട കച്ചവടക്കാരാണ് മാംസ വിതരണം നടത്തുന്നത് അവർ തന്നെ കന്നുകാലികളെ വിൽക്കുന്നതും വാങ്ങുന്നതും കശാപ്പു ചെയ്യുന്നതും അത് അവരുടെ വരുമാനവുമാണ്, കേരളത്തിൽ മാത്രം 2% ആളുകൾ ഈ ജോലിയിൽ ഏർപ്പെട്ടു അതിലൂടെ ജീവിക്കുന്നുണ്ട്, ഇതുമൂലം അത് വാങ്ങുന്നവർക്ക് അമിത വിലകൊടുക്കേണ്ടിയും വരുന്നില്ല,
ഈ നിരോധനം മൂലം ഉണ്ടാക്കുന്നത് ഈ ചെറുകിട വിപണി മുഴുവനായി കോർപ്പറേറ്റുകൾക്ക് കൊടുക്കുവാനുള്ള പരുപാടി ആണ് ലക്ഷ്യം വെക്കുന്നത്
കുത്തക മുതലാളിമാർ അവരുടെ നൂറു കണക്കിന് ഏക്കർ സ്ഥലങ്ങളിൽ പുതിയ കന്നുകാലി ഫാം തുടങ്ങും, കുറെ സ്ഥലത്തു പുൽ കൃഷിയും നടത്തും. അവിടെ തന്നെ മാംസ സംസ്കരണ പ്ലാൻറ്റും തുടങ്ങും.
പൊതു സ്ഥലത്തു കാലികളെ കച്ചവടം ചെയ്യാതെ, പൊതു സ്ഥലത്തിട്ടു അറവു നടത്താതെ, പൊതു സ്ഥലത്തു കെട്ടി തൂക്കാതെ. ഫാക്റ്ററിയിൽ അത്യാധുനിക മെഷീനിൽ പാക് ചെയ്യപ്പെട്ട ശീതീകരിച്ച ,ഹലാൽ സ്റ്റിക്കർ ഉള്ള ,ബീഫ് ഇന്ത്യൻ മാർക്കറ്റുകളിൽ സുലഭമായി കിട്ടും,ഗൾഫിൽ പിന്നെ പണ്ടുമുതലേ അവരുടെ കുത്തകയാണല്ലോ.
ഒരു വർഷത്തിനകം ഇന്ത്യൻ മാർക്കറ്റിൽ റിലയൻസ് ഹലാൽ ഫ്രഷ് ബീഫ് ,അദാനിയുടെ ഫോർച്യൂൺ ബ്രാന്റ് ബീഫ് ,സംഘപരിവാർ സഹയാത്രികരായ പശു കലാപകാരികളുടെ തന്നെ വിവിധ ബ്രാൻറുകൾ ഇന്ത്യൻ വിപണിയിൽ ഇറങ്ങും..
ഇതിനിടയിൽ ലക്ഷക്കണക്കിന് കർഷകരും, കാലി കച്ചവടക്കാരും, ഇറച്ചി വില്പനക്കാരും വഴിയാധാരമാകും. ഈ മേഖലയിലെ കാശ് മുഴുവൻ കുത്തകകൾ കൊണ്ടു പോകും.
നമ്മളപ്പോഴും ഇതു എന്നെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ ബീഫ് ഇല്ലേൽ സോയാബീനോ, ചിക്കനോ കഴിക്കാം എന്നുംപറഞ്ഞിരിക്കും..
മാംസാഹാരം നിരോധിച്ചിട്ടില്ല എന്ന് കേന്ദ്രം പറയുമ്പോഴും മാംസത്തിന്റെ പേരിൽ സംഘപരിവാറിന്റെ മൃഗ രാഷ്ട്രീയം അരങ്ങ് തകർക്കുന്നു. മൃഗങ്ങളെ അറുത്താൽ നാട്ടിൽ കലാപം ഉണ്ടാക്കുമെന്ന് ബിജെപി നേതാക്കളായ സുരേന്ദ്രന്റെയും രമേശിന്റെയും ഭീഷണി പ്രസ്താവനകളെ നിസ്സാരമായി കാണേണ്ട ... മനുഷ്യന്റെ ചോര കുടിയ്ക്കാൻ തക്കം പാർത്തിരിക്കുന്ന സംഘപരിവാർ വേട്ടനായ്ക്കൾ അണിയറയിൽ ആയുധങ്ങൾ രാകി മിനുക്കുകയാണ്.(
Post a Comment