കശാപ്പ് നിരോധനം:മൗലികാവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റം - എസ് വൈ എസ്
കോഴിക്കോട്:രാജ്യത്ത് കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹവും പൗരന്റെ മൗലികാവകാശങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റുവുമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രെട്ടറിയേറ്റ് പറഞ്ഞു.ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ട സർക്കാർ എന്ത് ഭക്ഷിക്കണമെന്ന പൗരന്റെ സ്വാതന്ത്രയം പോലും ഹനിക്കുകയാണ്. ഒരു ഭരണ കൂടത്തിനും ഇങ്ങനെ ചെയ്യാൻ കഴിയില്ല പരിശുദ്ധ റംസാൻ ആരംഭിക്കുമ്പോൾ തന്നെ ഇത്തരത്തിലൊരു തീരുമാനമെടുത്തത് വിധ്വെഷ രാഷ്ട്രീയത്തിലൂടെ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.രാജ്യത്തെ ജനങ്ങളെ മൃഗങ്ങളുടെ പേര് പറഞ്ഞു ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുഴുവൻ മഥേതര വിശ്വാസികളും ജാഗ്രത പുലർത്തണമെന്നും സെക്രെട്ടറിയേറ്റ് തുടർന്ന് പറഞ്ഞു.പേരോട് അബ്ദുറഹ്മാൻ സഖാഫി, സെയ്യദ് ത്വൽഹ തങ്ങൾ, മജീദ് കക്കാട്, മുഹമ്മദ് പറവൂർ, എസ് ശറഫുദ്ധീൻ,എം മുഹമ്മദ് സാദിഖ് സംബന്ധിച്ചു
Post a Comment