Header Ads

ഹാദിയ

ഇഷ്ട മതം പുൽകാനും ഇഷ്ടമുള്ളവനെ വേൾക്കാനുമുള്ള അവകാശം ഭരണഘടനാ ദത്തമാണ്. പ്രായ പൂർത്തിയായ ഹാദിയക്ക് അഖിലയാവാനും  അഖിലക്ക് ഹാദിയയാവാനുമുള്ള  പൂർണ്ണ സ്വാതന്ത്ര്യം  ലഭിക്കുമ്പോൾ മാത്രമാണ് വ്യക്തി സ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുന്നത്

വസ്തു നിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാത്ത   വിധി തീർപ്പുകൾ രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും .ഈ മാസം 24 ന് പുറത്ത് വന്ന ഹാദിയ കേസിൻറ്റെ തൊണ്ണൂറിലധികം പേജുള്ള വിധിന്യായം പരിശോധിക്കുമ്പോൾ അമിതമായ ഉത്കണ്ഡകളിലേക്കും വൈകാരികതയിലേക്കും ന്യായാസനം തെന്നിയോ എന്ന ചോദ്യം പ്രസക്തമാകുന്നു.  പക്ഷേ ഇതിനോടുള്ള പ്രതികരണം ലീഗൽ നടപടികളിൽ ഒതുങ്ങണമായിരുന്നു. കേടതി വ്യവഹാരങ്ങളിൽ സംശയം തോന്നുന്ന പക്ഷം റിവ്യൂ പെറ്റീഷനും അപ്പീലിനും അവസരമുണ്ട്. ഈ അവസരങ്ങളിൽ പരിമിതപ്പെടാതെ തെരുവുകളിൽ കോടതിക്കെതിരെ കലിപ്പ് തീർത്ത നടപടി ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ.  കോടതി നടപടിയെ നിയമ പരമായി നേരിടുന്നതിന് പകരം ഇരു സമുദായങ്ങൾ തമ്മിലുള്ള പ്രശ്നമായി ചുരുട്ടിക്കെട്ടിയത് സാമുദായിക ധ്രുവീകരണത്തിനുള്ള പെട്രോളൊഴിക്കലാണെന്ന് പറയാതെ വയ്യ. അതി വൈകാരികതകളുടെ പൂരപ്പറമ്പിലേക്കുള്ള  കുതിച്ചോട്ടം വരുത്തി വെക്കുന്ന കഷ്ട നഷ്ടങ്ങൾക്ക് സമുദായമൊന്നടങ്കം ബലിയാടാവുന്നു എന്ന ബോധമെങ്കിലും രക്തത്തിളപ്പ് ഫ്രണ്ടിനുണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്നു.

      ........... അബൂബക്കർ
     .................. അരീക്കാട്

No comments